Haryana:ഹരിയാനയില്‍ നവജാത ശിശുവിനെ തെരുവുനായ വലിച്ചിഴച്ചു; കുഞ്ഞിന് ദാരുണാന്ത്യം

(Haryana)ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണു സംഭവം നടന്നത്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ദാരുണമായി മരിച്ചത്. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു സംഭവമുണ്ടായതെന്നു പൊലീസ് അറിയിച്ചു.

മുത്തശ്ശിയുടെ കൂടെ നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെയാണു നായ കടിച്ചതെന്നാണ് വിവരം. അതേസമയം ആശുപത്രിയിലേക്കു നായ കയറുന്നത് ആരും കണ്ടിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ ആശുപത്രിയിലെ അലാം അടിക്കുകയും തുടര്‍ന്ന് തെരച്ചില്‍ നടത്തുകയുമായിരുന്നു.തെരുവുനായ കടിച്ചനിലയില്‍ ആശുപത്രിക്കു പുറത്തു കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു സംഭവം വ്യക്തമായതെന്ന് ഇന്‍സ്പെക്ടര്‍ വിജയ് കുമാര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News