Mathew Kuzhalnadan:ചിത്രങ്ങളില്‍ ഉള്ളത് ജെയിക് അല്ല; മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജം

മുഖ്യമന്ത്രി (Pinarayi Vijayan)പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളെന്ന് കാട്ടി മാത്യു കുഴല്‍നാടന്‍ എംഎഎല്‍എ പുറത്തുവിട്ട ചിത്രങ്ങളും വ്യാജം. വീണയുടെ സഹപ്രവര്‍ത്തകനായിരുന്ന ദീപക്കിന്റെ ചിത്രമാണ് ജെയിക് ബാലകുമാര്‍ എന്ന പേരില്‍ എംഎല്‍എ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രചരിപ്പിച്ചത്. മനോരമയടക്കമുള്ള മാധ്യമങ്ങള്‍ വീണ ജെയ്ക് ബാലകുമാറിനൊപ്പം എന്ന തരത്തില്‍ ചിത്രങ്ങള്‍ വാര്‍ത്തയായി നല്‍കുകയും ചെയ്തു.

വീണ ജെയ്ക് ബാലകുമാറിനൊപ്പമെന്ന പേരില്‍ പ്രചരിപ്പിച്ച രണ്ട് പടത്തിലും ജെയക് ബാലകുമാറില്ല എന്ന് വ്യക്തമാണ്. കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇത്തരത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്. ജെയ്ക് ബാലകുമാര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഇരിക്കുന്നത് മോനിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാന്‍ ഡെന്നി തോമസ് ചെമ്പഴയാണ്. താന്‍ പങ്കുവച്ച വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് ഇതോടെ ഉറപ്പായി.

സഹപ്രവര്‍ത്തകരുടെ കസിന്‍ ബ്രദറായ ജെയിക്കിനെ എക്സാലോജിക് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റായി വെബ്സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് വീണ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഐടി രംഗത്ത് സാധാരണവുമാണെന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ കുടുംബസമേതമുള്ള അഭിമുഖത്തില്‍ വീണ വ്യക്തമാക്കുന്നുമുണ്ട്. ഒരിക്കല്‍പോലും വീണ മെന്ററാണ് എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഒരു രേഖയിലോ വെബ്സൈറ്റിലോ പോലും അത്തരം വിവരമില്ല. പറയാത്ത കാര്യം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു മാത്യു കുഴല്‍നാടന്റെ ശ്രമമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍.

അതേസമയം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെക്കുറിച്ച് സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് ശേഷം മാത്രമാണ് താന്‍ കേട്ടതെന്ന മാത്യു കുഴല്‍നാടന്റെ വാദവും പൊളിഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഡല്‍ഹി ആസ്ഥാനമായ KMNP Law Firm ഡല്‍ഹി ഓഫീസില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിലെ HR വിഭാഗം അസോസിയേറ്റ് ഡയരക്ടറായ മുഹമ്മദ് ആസിഫ് ഇക്ബാലിനെ ആദരിച്ച വാര്‍ത്തയും ചിത്രവും അവരുടെ ഫെയ്സ്ബുക്ക് പേജിലുണ്ട്. ഇത് വ്യക്തമാക്കുന്നത് മാത്യു കുഴല്‍നാടന് PwC യെപ്പറ്റി അറിയാം എന്നുമാത്രമല്ല, അതിലെ HR വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുമായി നേരിട്ട് ബന്ധവുമുണ്ടെന്നാണ് ജിതിന്‍ ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News