പൈപ്പ് “കുഴല്‍” എങ്ങനെ വൃത്തിയാക്കാം… ഇതാ ഒരു അടിപൊളി ട്രിക്ക്

വീട് പരിപാലിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് അടുക്കളിയിലെ സിങ്കിന്റെ കുഴല്‍ പെട്ടന്ന് തന്നെ ബ്ലോക്ക് ആകുന്നത്. കുറച്ച് പാത്രങ്ങള്‍ കഴുകുമ്പോള്‍ തന്നെ സിങ്കില്‍ വെള്ളം നിറയുകയും കുഴല്‍ പെട്ടന്ന് ബ്ലോക്ക് ആകുകയും ചെയ്യും. അങ്ങനെ പ്രശ്‌നം നേരിടുന്നവര്‍ക്കായി ഇതാ കുറേ ട്രിക്കുകള്‍…

സിങ്കില്‍ വെള്ളം നിറയുമ്പോള്‍ നല്ല ചൂട് വെള്ളം ഒഴിച്ചാല്‍ സിങ്കിലെ ബ്ലോക്ക് പെട്ടന്ന് മാറും. സിങ്കില്‍ വിനാഗിരിയും ബേക്കിങ് സോഡയും മിക്‌സ് ചെയ്ത് ഒഴിച്ചാലും സിങ്കിലെ ബ്ലോക്ക് മാറും. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ സിങ്കില്‍ കളയാതിരുന്നാല്‍ ഒരു പരിധി വരെ കുഴലിലെ ബ്ലോക്ക് ഒഴിവാകും.

വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലില്‍ ഒരു പ്ലന്‍ജര്‍ ഹെഡ് (ുഹൗിഴലൃ വലമറ) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേര്‍ത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കള്‍ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വര്‍ പരമാവധി ക്രമീകരിക്കുക.

സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക്ക് സോഡയും നല്ലതാണ്. സോഡിയം ഹൈഡ്രോക്സൈഡ് എന്നറിയപ്പെടുന്ന കോസ്റ്റിക് സോഡ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഒരു ബക്കറ്റില്‍ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക. അതില്‍ 3 കപ്പ് കോസ്റ്റിക് സോഡ ചേര്‍ക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാന്‍ തുടങ്ങും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 20-30 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. അതിനുശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.

Also Read : Mathew Kuzhalnadan:മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് അലുമിനിയം കമ്പനിയുണ്ടോ? വെബ് സൈറ്റ് അങ്ങനെ പറയുന്നു|Website

കമ്പനികളുടെ വെബ്സൈറ്റും എഡിറ്റിങ് ചരിത്രവും ഭൂമിശാസ്ത്രവും നോക്കി നടക്കുന്ന മാത്യു കുഴല്‍നാടന്‍(Mathew Kuzhalnadan) എംഎല്‍എ സ്വന്തം വെബ്സൈറ്റ്(Website) നോക്കിയോ?എംഎല്‍എ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലിങ്ക് ചെയ്തിട്ടുള്ള സ്വന്തം വെബ്സൈറ്റില്‍ കയറി നോക്കിയാല്‍ ‘സ്വന്തം കമ്പനി’യുടെ വളര്‍ച്ച കണ്ട് ഞെട്ടും. അലുമിനിയം കമ്പനിയുടെ പ്ലേറ്റ്, സ്ട്രിപ്പ്, ഫോയില്‍ വാര്‍ഷിക ഉല്‍പ്പാദനം നാലു ലക്ഷം ടണ്‍ ആണ്.

കമ്പനിയുടെ അലുമിനിയം കാസ്റ്റിങും റോളിങും ഏഷ്യയിലും ലോകത്തും ആദ്യത്തേതും എന്നും പറയുന്നു. ഉല്‍പന്നങ്ങള്‍ എഴുപതിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും വെബ്സെറ്റില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

സ്വന്തം വെബ്സൈറ്റില്‍ പറയുന്ന കമ്പനിയെക്കുറിച്ച് എംഎല്‍എ ചൊവ്വാഴ്ച നിയമസഭയിലും ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിട്ടില്ല. ഏതായാലും വിശദീകരണം ഉടന്‍ വരുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളും വെബ്ലോകവും. കാരണം എംഎല്‍എയുടെ വെബ്സൈറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here