ഉദയ്പൂര്‍ കൊലപാതകം അന്വേഷണ ചുമതല ഏറ്റെടുത്ത് എന്‍ ഐ എ. പാകിസ്ഥാന്‍ സംഘടനകള്‍ക്ക് അടക്കം പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തത്. അതേ സമയം രാജസ്ഥാനില്‍ അതീവ ജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കനയ്യ ലാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് വലിയ ജാഗ്രത നിര്‍ദേശമാണ് രാജസ്ഥാനില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ഒരു ദിവസത്തെ സമ്പൂര്‍ണ ഇന്റര്‍നെറ്റ് വിലക്കും ഒരുമാസം നീണ്ടുനില്‍ക്കുന്ന നിരോധനാജ്ഞയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ ഐ എ ഏറ്റെടുത്തു. എന്‍ഐഎ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.കൊലപാതകത്തിന് പിന്നില്‍ ഭീകരവാദ സംഘടനകളുടെ പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വഷണം എന്‍ എ എ എ ഏറ്റെടുത്തത്. പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുo. വിലക്കുണ്ട്. കനയ്യ ലാലിന്റെ കുടുംബത്തിന് 31 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഉദയ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര ഭട്ട് അറിയിച്ചു.അതേ സമയം ഉദയ്പൂര്‍ കൊലപാതകത്തെ സി.പി.എം അപലപിച്ചു .കുറ്റക്കാര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സീതാറാം യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.
ഉദയ്പൂര്‍ ജില്ലയില്‍ 600 പൊലീസ് ഉദ്യോഗസ്ഥരെകൂടെ അധികമായി വിന്യസിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവന് ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ കേന്ദ്രo
അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.