മാസ ശമ്പളം 43,000 രൂപ;അക്കൗണ്ടില്‍ എത്തിയത് 1.42 കോടി;രാജിവെച്ച് മുങ്ങി ജീവനക്കാരന്‍

286 മാസങ്ങളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ തന്നെ സാലറി അക്കൗണ്ടില്‍ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും. അക്കൗണ്ടില്‍ പണം എത്തിയാല്‍ ഉടന്‍ തന്നെ കമ്പനിയില്‍ നിന്നും രാജിവച്ച് മുങ്ങും എന്ന് തമാശയ്ക്ക് ചിലര്‍ പറയുമായിരിക്കാം. എന്നാല്‍ ചിലിയില്‍ അത്തരത്തിലൊരു സംഭവമുണ്ടായി. ചിലിയിലെ കണ്‍സോര്‍ഷ്യോ ഇന്‍ഡസ്ട്രിയല്‍ ഡി അലിമെന്റോസ് എന്ന കമ്പനി അധികൃതര്‍ക്കാണ് അബദ്ധം പറ്റിയത്. 43,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക ശമ്പളം ലഭിക്കേണ്ട ജീവനക്കാരന്റെ അക്കൗണ്ടില്‍ ഒന്നിച്ചെത്തിയത് 1.42 കോടി അഥവാ 165,398,851 ചിലിയന്‍ പെസോയാണ്. അതായത് 286 മാസത്തെ ശമ്പളം.

അപ്രതീക്ഷിതമായി അക്കൗണ്ടില്‍ പണം വന്ന് നിറഞ്ഞത് കണ്ട് ജീവനക്കാരനും അദ്ഭുതപ്പെട്ടു. ഉടനടി എച്ച്ആര്‍ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ചെയ്തു. അബദ്ധം മനസ്സിലായ കമ്പനി അധികൃതര്‍ പണം തിരിച്ചടയ്ക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പണം തിരികെ തരാം എന്ന് സമ്മതിച്ച ജീവനക്കാരന്‍ പിന്നീട് നിലപാട് മാറ്റി. ഈ മാസം രണ്ടിന് രാജിക്കത്ത് നല്‍കി കക്ഷി നാടുവിട്ടു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ കിട്ടുന്നില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. പണം തിരിച്ചുപിടിക്കാന്‍ നിയമ നടപടിയിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News