എക്സ്‌കവേറ്റര്‍ ഓപ്പറേറ്ററിങ് ഒറ്റ ആഴ്ച്ചകൊണ്ട് പഠിച്ച് മൂന്ന് വയസ്സുകാരന്‍

എക്സ്‌കവേറ്റര്‍ ഓപ്പറേറ്ററിങ് ഒറ്റ ആഴ്ച്ചകൊണ്ട് പഠിച്ച് താരമായി മൂന്ന് വയസ്സുകാരന്‍. വളരെ അനായാസം ”എക്സ്‌കവേറ്റര്‍” പ്രവര്‍ത്തിപ്പിക്കുന്ന മൂന്ന് വയസ്സുകാരനാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ താരം. ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ താമസിക്കുന്ന ഈ മൂന്ന് വയസ്സുകാരന്റെ പേര് യുയു എന്നാണ്.

വഴിയില്‍ വെച്ച് എപ്പോള്‍ എക്സ്‌കവേറ്റര്‍ കണ്ടാലും ഈ മൂന്ന് വയസുകാരന്‍ അതുനോക്കിയിരിപ്പാണ്. മകന് ഇതിനോടുള്ള താല്പര്യം അച്ഛനും ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അച്ഛന്‍ സെങ്ങാണ് എക്സ്‌കവേറ്ററിന്റെ ഒരു മിനിയേച്ചര്‍ ഉണ്ടാക്കി യുയുവിന് നല്‍കി. ഈ സംഭവം കയ്യില്‍ കിട്ടിയത് മുതല്‍ കുട്ടി ഭയങ്കര ഹാപ്പിയായി. എങ്ങനെയാണ് ഇതു പ്രവര്‍ത്തിപ്പിക്കേണ്ടത് എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അവന്‍ വളരെ പെട്ടെന്ന് തന്നെ പഠിച്ചു.ഈ മൂന്ന് വയസുകാരന്റെ വിവരങ്ങള്‍ പങ്കുവെച്ചത് സൗത്ത് ചൈന മോണിങ് പോസ്റ്റാണ്.അച്ഛനും മകനെ കുറിച്ച് ഏറെ അഭിമാനമുണ്ട്. ഞാന്‍ ഒരു മാസം കൊണ്ട് പഠിച്ചെടുത്തത് ഇവന്‍ ഒരാഴ്ച്ച കൊണ്ടാണ് പഠിച്ചെടുത്തതെന്ന് അച്ഛന്‍ സെങ് പറഞ്ഞു. ഈ എക്സ്‌കവേറ്ററുമായി മകനെ കൃഷിയിടത്തിലും ബീച്ചിലുമെല്ലാം കൊണ്ടു പോകും. യുയു എക്സ്‌കവേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോകള്‍ അച്ഛന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. അപകട സാധ്യതയുള്ളതിനാല്‍ തന്നെ തങ്ങള്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ ഇത് അനുവദിക്കൂ എന്നും പിതാവ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News