SFI : തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജ് കെ.എസ്.യു വിൽ നിന്ന് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ

മലപ്പുറം തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജ് കെ.എസ്.യു വിൽ നിന്ന് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ. മുഴുവൻ ജനറൽ സീറ്റുകളിലും ക്ലാസ്സ്‌ റപ്പുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കെ.എസ്.യു വിന് മൃഗീയ സ്വാധീനമുള്ള ക്യാമ്പസിലാണ് എസ്.എഫ്.ഐ മുന്നേറ്റം.

ഭാരവാഹികൾ പ്രസിഡന്റ് :അഭിഷിക്ത് ആൽബി, വൈസ് പ്രസിഡന്റ് : ഹരിപ്രിയ എച്ച്, ജനറൽ സെക്രട്ടറി : അക്ഷയ് പരമേശ്വരൻ, അസോസിയേറ്റ് സെക്രട്ടറി :അൽഫിയാ റഹ്മാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ :പാർവതി സി.വി, നിരഞ്ജൻ പി.ജെ,ഹൈദർ അലി ഷിഹാബുദീൻ, ആർട്സ് ക്ലബ്‌ സെക്രട്ടറി :അർച്ചന എ, മാഗസിൻ എഡിറ്റർ : സൂര്യ സുരേന്ദ്രൻ

“രാഷ്ട്രീയ നിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല ; മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണ്” : മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.കെ പി സി സി പ്രസിഡന്റ് കെ സുധാകരനുള്ള മറുപടി കൂടിയാണ് മന്ത്രി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി പിരാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഞങ്ങൾ ഇടപെട്ടിരുന്നു.

യശ്വന്ത് സിൻഹയെയും ടീമിനെയും സഹായിക്കുവാൻ തന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപ്പെടുത്തിയ വ്യക്തിയെന്നും മന്ത്രി കുറിച്ചു.

ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്ററിയുവാൻ,

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി ശ്രീ.യശ്വന്ത് സിൻഹയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അങ്ങയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു.വായിച്ചപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്.

പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി ശ്രീ. പിരാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഞങ്ങൾ ഇടപെട്ടിരുന്നു.

യശ്വന്ത്സിൻഹയെയും ടീമിനെയും സഹായിക്കുവാൻ എന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങയുടെ പോസ്റ്റിൽ ഇടതുപക്ഷത്തിൻറെ മോദി പേടിയെ കുറിച്ച് വായിച്ചു.

ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ ശ്രീ മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപെടുത്തിയ വ്യക്തിയും.രഞ്ജിത്ത് എന്നാണ് പേര്.മോദി ഭരണത്തിന്റെ മർദ്ദനം ഡൽഹിയിൽ വെച്ച് ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് രഞ്ജിത്ത്.യശ്വന്ത് ജിയെ കാണാൻ അങ്ങ് പോകുന്നുണ്ടെങ്കിൽ പരിചയപ്പെടണം.അവിടെയുണ്ട്.

അതു മാത്രമല്ല യശ്വന്ത്ജിതാമസിക്കുന്ന ഇടത്ത് പോയി മന്ത്രി ശ്രീ. പി രാജീവ് അദ്ദേഹത്തെ നേരിൽ കാണുകയും ഉണ്ടായി.ആ ചിത്രവും ഞാൻ ഇവിടെ പങ്കുവെക്കുന്നു

ബഹുമാനപ്പെട്ട KPCC പ്രസിടണ്ട്,

രാഷ്ട്രീയനിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല,മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണ്.പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോദിജിക്കെതിരെ ശബ്ദിക്കാൻ നിങ്ങളിൽ പലരും തയ്യാറാകാത്തത്.

അങ്ങയെപോലെ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നു.ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു.

-പി.എ.മുഹമ്മദ് റിയാസ്-

വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.’ജി’- ക്ക് ‘ജി’- യെ തന്നെ സംശയം ആണെന്ന് തോന്നുന്നുവെന്നാണ് മന്ത്രി കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here