കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടത് യുവജന-വിദ്യാർഥി സംഘടനകൾ. അഗ്നിപഥ്, തൊഴിലില്ലായ്മ, സ്ഥിരം ജോലി എന്നിവ ഉയർത്തി ദില്ലിയിലെ ജന്ദർമന്ദറിൽ ഇടത് യുവജന-വിദ്യാർഥി സംഘടനകൾ പ്രതിഷേധ ധർണ നടത്തി. 12 ഇടതു വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.സൈനിക പരിശീലനം നൽകി യുവാക്കളെ പുറത്തിറക്കുന്നതിന് പിന്നിൽ ആർ.എസ്.എസ് അജണ്ടയെന്ന് എ.എ റഹിം എം.പി പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും ഇടത് പക്ഷ യുവജന- വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ദില്ലിയിൽ നടന്നത്. ദില്ലി ജന്ദർ മന്ദറിൽ സംഘടിപ്പിച്ച ധർണ്ണയിൽ പങ്കെടുത്ത DYFl അഖിലേന്ത്യാ പ്രസിഡൻറ് എ. എ റഹീം കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
അഗ്നിവീർമാർക്ക് ജോലി നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എ എ റഹീം എംപി പറഞ്ഞു. സൈന്യം കരാർ വത്കരിച്ചാൽ പോലീസ് അടക്കം എല്ലാ മേഖലയും കരാർ വത്കരിക്കാൻ എളുപ്പമാകുമെന്നും റഹിം കൂട്ടിച്ചേർത്തു..സംസ്ഥാന സേനയുടെ സ്വഭാവം എന്തെന്ന് കേന്ദ്രം തീരുമാനിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ വരും ദിവസങ്ങളിൽ സമാന ആശയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി വിദ്യാർത്ഥി- യുവജന സംഘടനകളെ ഉൾകൊള്ളിച്ച് പ്രതിഷേധം നടത്തുമെന്ന്.. Sfi അഖിലേന്ത്യാ അധ്യക്ഷൻ വിപി സാനു പറഞ്ഞു. അഗ്നിപഥ് പിൻവലിക്കാൻ കേന്ദ്രം തയ്യാറാക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ വ്യക്തമാക്കി.
ഇതിനിടെ അഗ്നിപഥിനെ അനുകൂലിച്ച് ലേഖനമെഴുതിയ കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരിയുടെ നിലപാട് കോൺഗ്രസ് തള്ളി. മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് ആണെന്നും, പദ്ധതി ദേശവിരുദ്ധമാണെന്നാണ് കോൺഗ്രസിൻറെ നിലപാടെന്നും ജയറആം രമേശ് വ്യക്തമാക്കി.
അതേസമയം അഗ്നിപഥ് പദ്ധതിയിൽ ഇന്ത്യന്‍ എയര്‍ഫോഴ്സ് റിക്രൂട്ട്മെന്റിനായി ഇതുവരെ 1 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അപേക്ഷകള്‍ ക്ഷണിച്ച് മൂന്നു ദിവസത്തിനകമാണ് ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തത്. റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 5 ആണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.