SFI : വയനാട്‌ അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം

വയനാട്‌ അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. കെഎസ്‌യു നിയന്ത്രണത്തിലുണ്ടായിരുന്ന സ്വതന്ത്ര യൂണിയനെ തറപറ്റിച്ചാണ്‌ എസ്‌എഫ്‌ഐ യുടെ മിന്നുംവിജയം. ആകെയുള്ള ഒമ്പത്‌ ജനറൽ സീറ്റും എസ്‌എഫ്‌ഐ തൂത്തുവാരി.

ഏതാനും ദിവസങ്ങളായി ജില്ലയിലും സംസ്ഥാനത്താകെയും വലതുപക്ഷം നടത്തുന്ന കുപ്രചാരണങ്ങളെ തള്ളിയാണ്‌ എസ്‌എഫ്‌ഐയെ വിദ്യാർഥികൾ വിജയിപ്പിച്ചത്‌‌. നാലുവർഷം മുമ്പാരംഭിച്ച കോളേജ്‌ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിലാണ്‌ എസ്‌എഫ്‌ഐ യുടെ വിജയം.

SFI : തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജ് കെ.എസ്.യു വിൽ നിന്ന് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ

മലപ്പുറം തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജ് കെ.എസ്.യു വിൽ നിന്ന് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ. മുഴുവൻ ജനറൽ സീറ്റുകളിലും ക്ലാസ്സ്‌ റപ്പുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കെ.എസ്.യു വിന് മൃഗീയ സ്വാധീനമുള്ള ക്യാമ്പസിലാണ് എസ്.എഫ്.ഐ മുന്നേറ്റം.

ഭാരവാഹികൾ പ്രസിഡന്റ് :അഭിഷിക്ത് ആൽബി, വൈസ് പ്രസിഡന്റ് : ഹരിപ്രിയ എച്ച്, ജനറൽ സെക്രട്ടറി : അക്ഷയ് പരമേശ്വരൻ, അസോസിയേറ്റ് സെക്രട്ടറി :അൽഫിയാ റഹ്മാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ :പാർവതി സി.വി, നിരഞ്ജൻ പി.ജെ,ഹൈദർ അലി ഷിഹാബുദീൻ, ആർട്സ് ക്ലബ്‌ സെക്രട്ടറി :അർച്ചന എ, മാഗസിൻ എഡിറ്റർ : സൂര്യ സുരേന്ദ്രൻ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News