ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു പിരിയോഡിക്കൽ ത്രില്ലർ സിനിമയിൽ നായകനാകുന്നു . ജയിലർ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഷാർജയിലെ കമോൺ കേരള വേദിയിൽ വച്ച് നടന്നു.
ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിക്കുന്ന ജയിലർ സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്നു.പളനിയിൽ പടു കൂററൻ സെറ്റ് ഇട്ടാണ് വൻ ബഡ്ജറ്റിൽ ഈ ചിത്രം പൂർത്തീകരിച്ചത്.
1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ചു കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്.
ദിവ്യാപിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ് (തമിഴ് ),ബി കെ ബൈജു ,ശശാങ്കൻ, ടിജൂ മാത്യു , ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങൾ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവർ വേഷമിടുന്നു.
ഛായാഗ്രഹകൻ മഹാദേവൻ തമ്പി, എഡിറ്റർ ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ,, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി കുമാർ ശാന്തി, ആക്ഷൻ പ്രഭു, സ്റ്റിൽസ് ജാഫർ എം, പി ആർ ഓ മഞ്ജു ഗോപിനാഥ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.