പരാതിക്കാരന് നന്ദി: മന്ത്രി റിയാസ് ഇടപെട്ടു; മ്യൂസിയത്തിലെ കെടിഡിസി റെസ്റ്റോറന്‍റിന്‍റെ മുഖം മാറി

ഫെയ്‌സ്‌ബുക്കിൽ ലഭിച്ച പരാതിയ്‌ക്ക് മന്ത്രി മുഹമ്മദ് റിയാസ് പരിഹാരം കണ്ടതോടെ തിരുവനന്തപുരം മ്യൂസിയത്തോട് ചേർന്ന കെടിഡിസി റെസ്‌റ്റോറന്‍റിന്‍റെ മുഖഛായ തന്നെ മാറി. തിരുവനന്തപുരം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മ്യുസിയം & zoo യിലെ ktdc റെസ്റ്റോറന്റ് സംബന്ധിച്ച് ജൂൺ 1 ന് ഒരു പരാതി ലഭിക്കുകയുണ്ടായെന്നും തൊട്ടടുത്ത ദിവസം തന്നെ പരിഹരിച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടനെ അതിൽ ക്രിയാത്മക നടപടി സ്വീകരിച്ച കെടിഡിസിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

“ പരാതിക്കാരന് shake hand “

തിരുവനന്തപുരം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മ്യുസിയം & zoo യിലെ ktdc റെസ്റ്റോറന്റ് സംബന്ധിച്ച് ജൂൺ 1 ന് ഒരു പരാതി ലഭിക്കുകയുണ്ടായി. ഫേസ്ബുക്കിലെ ഒരു പോസ്റ്റിനു താഴെ കമന്റ്ആയാണ് ശ്രീ. അജീഷ് കുറുപ്പത്ത് എന്ന വ്യക്തി റെസ്റ്റോറന്റ്നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാണിച്ചത്. പരിഹരിക്കാൻ എല്ലാ ശ്രമവുംനടത്താം എന്ന് അപ്പോൾ തന്നെ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും,തുടർനടപടികൾ സ്വീകരിക്കാൻ കെടിഡിസി എംഡിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഓൺലൈൻ പെയ്മെന്റ് സംവിധാനം ഇല്ല എന്ന പരാതി തൊട്ടടുത്ത ദിവസം തന്നെ പരിഹരിച്ചിരുന്നു. അതിനു ശേഷം റെസ്റ്റോറൻറ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടനെ അതിൽ ക്രിയാത്മക നടപടി സ്വീകരിച്ച കെടിഡിസിയുടെ പ്രവർത്തനം മാതൃകാപരമാണ്.
പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയ ശ്രീ.അജീഷിനെ പ്രത്യേകം അഭിനന്ദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here