Swapna Suresh : കൈരളിയെ ഒ‍ഴിവാക്കി സ്വപ്ന സുരേഷിന്‍റെ പത്ര സമ്മേളനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ആര്‍എസ്എസിന്‍റെ സംരക്ഷണം തനിക്കുണ്ടെന്ന് സമ്മതിച്ച് പ്രതി സ്വപ്ന സുരേഷ്. അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുളളപ്പോള്‍ അവര്‍ പറയുന്നത് പലതും കേള്‍ക്കേണ്ടി വരുമെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ ചോദ്യങ്ങള്‍ ചോദിച്ചതോടെ വാര്‍ത്താ സമ്മേളനം നിര്‍ത്തിയ സ്വപ്ന പിന്നീട് കൈരളി ടിവിയെ ഒഴിവാക്കിയാണ് മാധ്യമങ്ങളെ കണ്ടത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ പുതിയ ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആര്‍എസ്എസിന്‍റെ സംരക്ഷണത്തിലാണ് താനെന്ന് തുറന്ന് സമ്മതിച്ചത്.

മുമ്പ് കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലിരിക്കുമ്പോള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് തനിക്ക് പലകാര്യങ്ങളും പറയേണ്ടി വന്നുവെന്നും സ്വപ്ന സമ്മതിച്ചു. ബിരുദം പോലും വ്യാജമായി സൃഷ്ടിച്ചതില്‍ പ്രതിയായ സ്വപ്നയുടെ ആരോപണങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്തതോടെ വാര്‍ത്താ സമ്മേളനം നിര്‍ത്തി.

പ്രതിപക്ഷ നേതാവിനെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ച റിപ്പോര്‍ട്ടറുടെ മാധ്യമസ്ഥാപനം ഏതെന്നായിരിന്നു സ്വപ്നയുടെ മറുചോദ്യം. തുടര്‍ന്ന് കൈരളി ടിവി റിപ്പോര്‍ട്ടറെ ഒഴിവാക്കിയായിരുന്നു സ്വപ്ന മാധ്യമങ്ങളെ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News