Leopard: വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി ശുചിമുറിയില്‍ പുള്ളിപ്പുലി; പിന്നീട് സംഭവിച്ചത്…

മുംബൈ ഗോരേഗാവിലെ സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പുലി സ്‌കൂളില്‍ കയറിയതെന്നാണ് വിവരം. നാലഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി പുറത്തെടുത്തത്.

പുലി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോറിവലി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവില്‍ ഇന്ന് രാവിലെയോടെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ പബ്ലിക് സ്‌കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു. മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി വനംവകുപ്പ് പുറത്തെടുത്തത്.

ഗോരേഗാവിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ മുമ്പ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ടെങ്കിലും പുലി ഇതുവരെ എങ്ങും കുടുങ്ങിയിരുന്നില്ല. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News