“നാടന്‍ കുഴലപ്പം” ഉണ്ടാക്കാന്‍ അറിയാമോ?

കു‍ഴലപ്പം ഉണ്ടാക്കാന്‍ അറിയാമോ നിങ്ങള്‍ക്ക്?  അതും നല്ല കറുമുറെ ക‍ഴിക്കാവുന്ന തനി നാടന്‍ ക‍ു‍ഴലപ്പം. വളരെ കുറഞ്ഞ സമയംകൊണ്ട് തനി നാടന്‍ കു‍ഴലപ്പം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം….

പാകം ചെയ്യുന്ന വിധം

ഒരു കപ്പ് തേങ്ങ പൊടിയായി തിരുമ്മിയത് അരക്കിലോ അരിപ്പൊടിയുമായി യോജിപ്പിച്ചു വിരലുകൾ കൊണ്ടു കട്ടകെട്ടാതെ കുഴച്ചു മാറ്റിവയ്ക്കുക.

ഒരു കപ്പ് തേങ്ങ തിരുമ്മി പിഴിഞ്ഞ് അരക്കപ്പ് തേങ്ങാപ്പാൽ എടുക്കുക.

അര ചെറിയ സ്പൂൺ ജീരകം, കാൽ കപ്പ്ചു ചുവന്നുള്ളി, രണ്ടു ചെറിയ സ്പൂൺ വെളുത്തുള്ളി എന്നിവ മയത്തിൽ അരച്ച് ഉപ്പും ചേർത്തു തേങ്ങാപ്പാലിൽ ചേർക്കുക.

ചീനച്ചട്ടി ചൂടാക്കി, അതിൽ അരിപ്പൊടി–തേങ്ങ മിശ്രിതമിട്ടു ചെറുതീയിൽ വച്ച് ഒന്നു വരട്ടിയ ശേഷം തേങ്ങാപ്പാൽ മിശ്രിതം തളിച്ചുകൊടുത്ത്ആ ആവിവരുന്ന പരുവത്തിൽ വാങ്ങി പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക.

ഇതിൽ രണ്ടു ചെറിയ സ്പൂൺ എള്ളും ചേർത്തു മയത്തിൽ കുഴയ്ക്കുക. ഇതു നനവുള്ള തുണികൊണ്ടു മൂടി അരമണിക്കൂർ വയ്ക്കുക.

ഈ മാവ് ചെറിയ ഉരുളകളാക്കുക. ഒാരോ ഉരുളയും മയംപുരട്ടിയ വാഴയിലയിൽ വച്ചു പരത്തുക.

പരത്തിയ മാവ് മയം പുരട്ടിയ കമ്പിയിൽ ചുറ്റി തിളയ്ക്കുന്ന വെളിച്ചെണ്ണയിൽ മുക്കി വറുത്തു കോരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News