Mammootty Viral Post:“വീട്ടീന്നിറങ്ങ്യാൽ ‘വൈറലാ’വണ മനുഷ്യൻ” ;മമ്മൂക്കയുടെ പുതിയ ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയ

വീട്ടിൽ നിന്നിറങ്ങിയാൽ മതി വൈറൽ ആകും ;മമ്മൂക്കയുടെ പുതിയ ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയപഴയ മമ്മൂട്ടി(mammootty) എന്നോ പുതിയ മമ്മൂട്ടിയെന്നോ എന്നൊന്നും ഇല്ല. ഒരേയൊരു മമ്മൂട്ടി മാത്രം.ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കും(social media) അതാണ് മമ്മൂട്ടി

“വീട്ടീന്നിറങ്ങ്യാൽ ‘വൈറലാ’വണ മനുഷ്യൻ” എന്നതാണ് ഇപ്പൊ മമ്മൂട്ടിയുടെ പുതിയ ക്യാപ്‌ഷൻ.താര സംഘടനയായ AMMAയുടെ’വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത ചിത്രമാണ് മമ്മൂട്ടി പങ്ക് വെച്ചത്.വളരെ രസകരമായ കമന്റുകളാണ് അന്നുമുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വീട്ടീന്നിറങ്ങ്യാൽ ‘വൈറലാ’വണ മനുഷ്യൻ
“ആറോ എഴോ ബട്ടൻസുള്ള ഷർട്ടിന്റെ,
മൂന്നോ നാലോ ബട്ടൻസ്‌ കൊണ്ട്
നിസ്സാരമായി ട്രെൻഡ് സൃഷ്ടിക്കണ മനുഷ്യൻ”💜

“ഡ്രസ്സിംഗിംനും ടൈമിംഗിനും
ഒരേയളവിൽ പ്രാധാന്യം കൊടുക്കണ മനുഷ്യൻ”💙

” ‘ചേരുന്ന ഡ്രസ്സ്‌ ഇടുക’
എന്നതിൽ നിന്ന്
‘ഇടുന്ന ഡ്രസ്സെല്ലാം ചേരുക’
എന്നത്തിലേയ്ക്ക് പുഷ്പം പോലെ മാറണ മനുഷ്യൻ”🤎

“പായും വേഗത്തിൽ
മാറിമറയുന്ന
ഫാഷൻ സങ്കൽപ്പങ്ങളെ
അതിനെക്കാൾ വേഗത്തിൽ
ഓടിത്തോൽപ്പിക്കണ മനുഷ്യൻ”🖤

“ലാസ്റ്റ് ധരിച്ച വസ്ത്രമാണ്
തനിക്ക് ഏറ്റോം ഇണങ്ങുന്നതെന്ന് തോന്നിപ്പിച്ച്,
ആ തോന്നൽ ചുമ്മാതായിരുന്നുവെന്ന്
തൊട്ടടുത്ത ദിവസം തെളിയിക്കുന്ന
സൈക്കോ മനുഷ്യൻ”💛

“കാഴ്ച്ചയിൽ പഴഞ്ചനെന്ന് തോന്നിക്കുന്നതിനെ
എടുത്തണിയുകയും,
ആ പഴഞ്ചനെ
കിടിലനാക്കി മാറ്റുകയും ചെയ്യണ മനുഷ്യൻ”❤️

“ഇടയ്ക്കൊക്കെ മാത്രം
കേട്ടുകൊണ്ടിരുന്ന
‘ട്രെൻഡ്’ എന്ന വാക്കിനെ,
ഇന്നിപ്പോ
സ്ഥിരം കേൾപ്പിച്ചു തരണ മനുഷ്യൻ”💙

“ഫാഷനൊപ്പം താനാണോ
തനിയ്ക്കൊപ്പം ഫാഷനാണോ
എന്ന ചോദ്യം,
ഒരു ചോദ്യചിഹ്നമായി ഇന്നും നിലനിർത്തുന്ന മനുഷ്യൻ”💜

“ദിനംപ്രതി ചെയ്തുവെക്കുന്ന ഓരോന്നുമോരോന്നും കൊണ്ട്
നാൾക്കുനാൾ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കണ
മനുഷ്യൻ”🤎

“ഒറ്റവാക്കിൽ
ഒന്നാന്തരമൊരു പൊളി മനുഷ്യൻ”
നഹാസ് ഖാൻസൺ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ആണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News