Kuzhalappam : കുഴലപ്പം, മുറുക്ക് തുടങ്ങിയ പലഹാരങ്ങള്‍ നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ട്: മന്ത്രി വി എന്‍ വാസവന്‍

കുഴലപ്പം, വിവിധയിനം മുറുക്കുകള്‍, ചിപ്സുകള്‍ തുടങ്ങി ഏത് തരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിലും നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണ്. മിക്സചറില്‍ പത്തോളം ഇനങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. മധുര പലഹാരങ്ങളും ഇവരുടെ അടുക്കളയില്‍ നിന്നും ന്യായമായ വിലയ്ക്ക് വിപണിയിലേയ്ക്കെത്തുന്നു.

മരിച്ചീനി കൊണ്ടുള്ള അഞ്ചോളം ചിപ്സുകളും വിപണിയില്‍ ഇറക്കുന്നുണ്ട് ഇവര്‍. തൃപ്രയാറുള്ള സ്വന്തം ഷോപ്പിലൂടെയും വില്‍പ്പന നടത്തുന്നുണ്ട്. രണ്ടായിരത്തോളം അംഗങ്ങളുള്ള സഹകരണ സംഘത്തിന്റെ ശക്തമായ കൂട്ടായ്മയാണ് ഉല്‍പ്പന്നങ്ങളുമായി വിപണി പിടിച്ചടക്കാന്‍ സഹായിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Mathew Kuzhalnadan:മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് അലുമിനിയം കമ്പനിയുണ്ടോ? വെബ് സൈറ്റ് അങ്ങനെ പറയുന്നു|Website

കമ്പനികളുടെ വെബ്സൈറ്റും എഡിറ്റിങ് ചരിത്രവും ഭൂമിശാസ്ത്രവും നോക്കി നടക്കുന്ന മാത്യു കുഴല്‍നാടന്‍(Mathew Kuzhalnadan) എംഎല്‍എ സ്വന്തം വെബ്സൈറ്റ്(Website) നോക്കിയോ?എംഎല്‍എ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലിങ്ക് ചെയ്തിട്ടുള്ള സ്വന്തം വെബ്സൈറ്റില്‍ കയറി നോക്കിയാല്‍ ‘സ്വന്തം കമ്പനി’യുടെ വളര്‍ച്ച കണ്ട് ഞെട്ടും. അലുമിനിയം കമ്പനിയുടെ പ്ലേറ്റ്, സ്ട്രിപ്പ്, ഫോയില്‍ വാര്‍ഷിക ഉല്‍പ്പാദനം നാലു ലക്ഷം ടണ്‍ ആണ്.

കമ്പനിയുടെ അലുമിനിയം കാസ്റ്റിങും റോളിങും ഏഷ്യയിലും ലോകത്തും ആദ്യത്തേതും എന്നും പറയുന്നു. ഉല്‍പന്നങ്ങള്‍ എഴുപതിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും വെബ്സെറ്റില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

സ്വന്തം വെബ്സൈറ്റില്‍ പറയുന്ന കമ്പനിയെക്കുറിച്ച് എംഎല്‍എ ചൊവ്വാഴ്ച നിയമസഭയിലും ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിട്ടില്ല. ഏതായാലും വിശദീകരണം ഉടന്‍ വരുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളും വെബ്ലോകവും. കാരണം എംഎല്‍എയുടെ വെബ്സൈറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here