നോക്കി നിൽക്കുന്നതിനിടെ മാഞ്ഞു പോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി: എം സ്വരാജ്

നോക്കി നിൽക്കുന്നതിനിടെ മാഞ്ഞു പോകുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് എം. സ്വരാജ്. സ്വർണക്കടത്ത് കേസ് ബഹളവുമായി വന്ന പ്രതിപക്ഷ നേതാവിൻ്റെയും കൂട്ടരുടെയും സ്ഥാനം ഇcപ്പാൾ തിരശീലയ്ക്ക് പിറകിലാണെന്നും .

കള്ളക്കടത്തുകാരും കൊലപാതകികളുമായ കെ.എസ്. യു ക്കാരെ തള്ളിപ്പറയാൻ കോൺഗ്രസിന് സാധിക്കില്ലെന്നും സ്വരാജ് പരിഹസിച്ചു. പത്തനംതിട്ടയിൽ നടന്ന എൽ ഡി എഫ് ബഹുജന റാലി ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സർക്കാരിനെതിരെ തുടർച്ചയായി നീങ്ങുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ വസ്തുതകൾ നിരത്തിയായിരുന്നു എം. സ്വരാജിൻ്റെ വാക്കുകൾ. മരണഭയം പിടികൂടിയ കോൺഗ്രസിന്, എളുപ്പത്തിൽ മാഞ്ഞു പോകുന്ന പാർട്ടിയായി മാറാൻ അധിക സമയം വേണ്ടിവരില്ലെന്ന് സ്വരാജ് തുറന്നടിച്ചു.

ബിജെപിയ്ക്കും കനത്ത ഭാഷയിലായിരുന്നു മറുപടി. ഒരേ തൂവൽ പക്ഷികളായി കോൺഗ്രസും ബി ജെ പിയും മാറുന്ന സ്ഥിതി അധിക വൈകാതെ കേരളത്തിലുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. സോളാർ സമരത്തിൽ തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നപ്പോഴായിരുന്നു ഇടതുപക്ഷം സമരം തുടങ്ങിയത്.

എന്നാൽ ആ സമരവും ഇപ്പോഴത്തെ സമരവുമായി എന്താണ് ബന്ധമെന്ന മറുചോദ്യം ഉയർത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്. നഗരത്തിലെ വിവിധ കേന്ദ്രങളിൽ നിന്ന് ബഹുജന പങ്കാളിത്തതോടെയാണ് റാലികൾ പത്തനംതിട്ടയിലെ സമ്മേളന വേദിയിലേക്ക് എത്തിയത്. ഘടകകക്ഷി നേതാക്കളുടെ മികച്ച നേതൃ നിരയും പൊതുസമ്മേളനത്തിൽ സാന്നിധ്യമേകി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here