Covid: 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു’; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസിന്റെ പ്രതികരണം. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ ഇപ്പോള്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാല്‍ കോവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. ഇത് ഒമിക്രോണ്‍ ട്രാക്ക് ചെയ്യുന്നതും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യുന്നതും പ്രയാസമാക്കി തീര്‍ക്കും, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

BA.4, BA.5 എന്നീ വകഭേദങ്ങള്‍ നിരവധി രാജ്യങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 20 ശതമാനം ഉയരുന്നു. ജനസംഖ്യയുടെ 70 ശതമാനം പേരെയെങ്കിലും രാജ്യങ്ങള്‍ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News