Neyyatinkara: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസും ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചു

നെയ്യാറ്റിന്‍കര അമരവിളയില്‍ കെഎസ്ആര്‍ടിസി ബസും ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചു. അമരവിളക്ക് സമീപം ഗ്രാമത്തിലായിരുന്നു അപകടം. പാറശ്ശാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ് തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയിലേക്ക് വരികയായിരുന്ന ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് പറ്റി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.

കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളിയെ കാണാതായി

കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളിയെ കാണാതായി.പരിക്കേറ്റ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വള്ളത്തില്‍ 36 പേരുണ്ടായിരുന്നു. പറയ കടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ചെറിയഴീക്കല്‍ ആശാന്റഴികത്ത് വീട്ടില്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള ശ്രീമുത്തപ്പനെന്ന വള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News