മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

ആലപ്പുഴ-കായംകുളം മത്സ്യബന്ധന തുറമുത്ത് പണിക്ക് പോയ കൊല്ലം ചെറിയഴീക്കല്‍ സ്വദേശിയുടെ ഉടസ്ഥതയില്‍ ഉള്ള മുത്തപ്പന്‍ വള്ളം കടല്‍ക്ഷോഭത്തില്‍ ചരിഞ്ഞ് വള്ളത്തിലെ വല പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലപ്പുറത്ത് ഇരുന്ന നിരവധി മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടു. ബാക്കി ഉള്ളവരെ രക്ഷപെടുത്തി വിവിധ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസും ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചു

നെയ്യാറ്റിന്‍കര അമരവിളയില്‍ കെഎസ്ആര്‍ടിസി ബസും ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചു. അമരവിളക്ക് സമീപം ഗ്രാമത്തിലായിരുന്നു അപകടം. പാറശ്ശാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ് തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയിലേക്ക് വരികയായിരുന്ന ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് പറ്റി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News