മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന്

സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. സൗദി അറേബ്യയിലെ തുമൈര്‍ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഇതോടെ ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും.

അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

യുഎഇയില്‍ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി ലഭിച്ചേക്കും. ജൂലൈ എട്ട് മുതല്‍ 11 വരെ രാജ്യത്തെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്നാണ് സൂചന. സൗദി അറേബ്യയിലെ ബാങ്കുകള്‍ക്കും ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News