Andhrapradesh: ആന്ധ്രാപ്രദേശില്‍ ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴുപേര്‍ വെന്ത് മരിച്ചു

ആന്ധ്രാ പ്രദേശ് അമരാവതിയില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഏഴുപേര്‍ വെന്ത് മരിച്ചു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.

കര്‍ഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ റിക്ഷ വാദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News