കൈലാസ യാത്രക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് മലയാളി തീർത്ഥാടക സംഘം. സ്വാമി സന്ദീപാനന്ദ ഗിരിയും സംഘവുമാണ് ഉത്തരാഖണ്ഡിലെ ധാർചുലയിലുണ്ടായ അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
തങ്ങൾ സുരക്ഷിതരാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി അറിയിച്ചു.
ADVERTISEMENT
ഇംഫാലിൽ മണ്ണിടിച്ചിൽ, 7 പേർ മരിച്ചു, 55 പേരേ കാണാതായി
മണിപ്പൂരിൽ ഇന്നു രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേർ മരിച്ചു. 55 പേരേ കാണാതായി, വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ വേ ലൈന്റെ ഇംഫാൽ- ജിറിബാം നിർമാണ മേഖലയിലാണ് അപകടം.
റെയിൽവേ തൊഴിലാളികളും ഇവർക്കു സുരക്ഷ ഒരുക്കിയ ടെറിറ്റോറിയൽ ആർമി 107-ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തിൽ പെട്ടത്. എത്ര പേർ അപകടത്തിൽപെട്ടു എന്നു കൃത്യമായ വിവരമില്ല.
കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ശക്തമായ മഴയും നിർമാണ മേഖലയിലെ നദിയിലെ കുത്തൊഴുക്കും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.