Saji Cheriyan:സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കരട് നിയമം പരിശോധനയില്‍: മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കരട് നിയമം പരിശോധനയിലെന്ന് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് നിയമം.ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനുമെതിരായ നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.

ബഫര്‍സോണ്‍: സുപ്രീംകോടതി വിധിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കുന നല്‍കുന്നതില്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്; വനം മന്ത്രി

ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കുന്നതില്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി. വിധിയിയുടെ പ്രത്യാഘാതം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തും. മലയോര മേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

അതേസമയം വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവും ഇന്ന് ചേരും. വൈകിട്ട് നാലിന് ഓണ്‍ലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here