ബഫർ സോൺ ; സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ബിജെപി നയം യുപിഎ നടപ്പാക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചോദ്യോത്തരവേളയിലും അടിയന്തരപ്രമേയ നോട്ടീസ് ആയും വിഷയം സഭയിൽ ചർച്ചയായി .

ചോദ്യോത്തര വേളയിൽ തന്നെ ബഫർ സോൺ സംബന്ധിച്ച വിഷയത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടും തുടർന്ന് ഏത് രീതിയിലാണ് സർക്കാർ മുന്നോട്ടു പോകാൻ ആലോചിക്കുന്നത് എന്നതും വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. 0 മുതൽ 12 കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കാമെന്ന യുഡിഎഫ് തീരുമാനം തിരുത്തിയത് എൽഡിഎഫ് ആണെന്നും മന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.

2019 ലെ എൽഡിഎഫ് സർക്കാരിന്റെ ഉത്തരവാണ് സുപ്രീംകോടതി വിധിക്ക് ആധാരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.എന്നാൽ സതീശന്റെ വാദങ്ങളെ മുഖ്യമന്ത്രി ഖണ്ഡിച്ചു.

വകുപ്പ് മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News