Covid : രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18, 819 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. നിലവിൽ ചികിത്‌സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമായി ഉയർന്നു.

സഞ്ജയ് റാവുത്ത് എം.പി നാളെ ഇ ഡിക്ക്‌ മുന്നിൽ ഹാജരാകും

മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എം.പി നാളെ ഇ ഡിക്ക്‌ മുന്നിൽ ഹാജരാകും . കെട്ടിട പുനർ നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ജൂണ്‍ 28ന് ഹാജരാകേണ്ടിയിരുന്ന സഞ്ജയ് റാവുത്ത് സമയം നീട്ടി ചോദിച്ചിരുന്നു.

സ്വരഭാസ്ക്കറിന് വധ ഭീഷണിക്കത്ത്

ബോളിവുഡ് നടി സ്വരഭാസ്ക്കറിന് വധ ഭീഷണിക്കത്ത്. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടിയുടെ വെർസോവയിലെ താമസ സ്ഥലത്തേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയിൽ വന്ന ഭീഷണിക്കത്തിൽ വീർ സവർക്കറെ അധിക്ഷേപിക്കുന്നത് രാജ്യത്തെ യുവജനങ്ങൾ സഹിക്കില്ലെന്ന് എന്നാണ് ഉള്ളടക്കം എന്ന് നടി പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. വൈകിട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് സിംഗപ്പൂരിന്‍റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. പിഎസ്എൽവി സി53 ആണ് വിക്ഷേപണ വാഹനം.

ഉദ്യമി ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തു

ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ഉദ്യമി ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി.ചെറുകിട സംരംഭങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയികുമെന്നു നരേന്ദ്രമോദി. ഇത്തരം പദ്ധതികൾക്ക് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് നരേന്ദ്രമോദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News