കണ്ടാല്‍ നിസ്സാരനാണെങ്കിലും കറുത്ത കുറുമുളക് അത്ര നിസ്സാരക്കാരനല്ല കേട്ടോ. നിരവധി ആരോഗ്യ ഗുണങ്ങളാണ് കുരുമുളകിനുള്ളത്. ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്.
പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്‌സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാനും ഇത് നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ കുരുമുളക് കടിച്ചു ചവച്ചു തിന്നുന്നതും ഏറെ നല്ലതാണ്. ഇതും തടി കുറയുന്നതടക്കമുള്ള പല ആരോഗ്യഗുണങ്ങളും നല്‍കും.
കൊളസ്‌ട്രോള്‍ പരിഹരിക്കുന്ന കാര്യത്തിലും മുന്നിലാണ് കുരുമുളക്. ശരീരത്തിലെ അമിതമായ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു കുരുമുളക്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്ന കുരുമുളക് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു.
ഏത് ആരോഗ്യ സൗന്ദര്യ പ്രതിസന്ധിക്കും അവസാന വാക്ക് എന്ന നിലക്ക് വേണമെങ്കില്‍ കുരുമുളകിനെ കണക്കാക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി എന്നും വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒരു നുള്ള് കുരുമുളക്. ഇത് ദിവസവും കഴിച്ചാല്‍ അത് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചുമ, പന, ജലദോഷം തുടങ്ങി പല ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കാന്‍ നമുക്ക് സാധിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് കുരുമുളക് ഒരു നുള്ള് മതി. തടിയും വയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കുരുമുളകിട്ട വെള്ളം. ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തേയും തടിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കുരുമുളകിട്ട വെള്ളം.
ദിവസവും ഒരു നുള്ള് കുരുമുളകിട്ട ശേഷം കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.