‍Boat: വടകര ചോമ്പാലിൽ ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു

വടകര(vadakara) ചോമ്പാലിൽ ബോട്ട്(boat) തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. മാളിയേക്കൽ മഹമൂദ് (60) ആണ് മരിച്ചത്. അബൂബക്കർ എന്നയാൾക്ക് പരിക്കുണ്ട്. രാവിലെ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയിൽ പാറയിൽ ഇടിച്ച് മറിയുകയും തകരുകയുമായിരുന്നു.

ബോട്ടിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. മഹമൂദിനെയും അബൂബക്കറിനെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും മഹമൂദ് മരണപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News