ടീസ്ത സെതൽവാദിന്‍റേയും ആർ ബി ശ്രീകുമാറിന്റേയും മോചനത്തിനായി പ്രതിഷേധക്കൂട്ടായ്മ

മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന്‍റേയും ആർ ബി ശ്രീകുമാറിന്റെയും മോചനത്തിനായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സംഘ പരിവാർ ഭരണകൂടം അന്യായമായ് ജയിലിലടച്ച ഇരുവരെയും ഉടൻ മോചിപ്പിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഐക്യദാർഢ്യ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമട സമര സമിതി കണ്‍വീനര്‍ ആര്‍. അജയൻ വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സഞ്ജയ് റാവുത്ത് എം.പി നാളെ ഇ ഡിക്ക്‌ മുന്നിൽ ഹാജരാകും

മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എം.പി നാളെ ഇ ഡിക്ക്‌ മുന്നിൽ ഹാജരാകും . കെട്ടിട പുനർ നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ജൂണ്‍ 28ന് ഹാജരാകേണ്ടിയിരുന്ന സഞ്ജയ് റാവുത്ത് സമയം നീട്ടി ചോദിച്ചിരുന്നു.

സ്വരഭാസ്ക്കറിന് വധ ഭീഷണിക്കത്ത്

ബോളിവുഡ് നടി സ്വരഭാസ്ക്കറിന് വധ ഭീഷണിക്കത്ത്. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടിയുടെ വെർസോവയിലെ താമസ സ്ഥലത്തേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയിൽ വന്ന ഭീഷണിക്കത്തിൽ വീർ സവർക്കറെ അധിക്ഷേപിക്കുന്നത് രാജ്യത്തെ യുവജനങ്ങൾ സഹിക്കില്ലെന്ന് എന്നാണ് ഉള്ളടക്കം എന്ന് നടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News