Snake: ദക്ഷിണാഫ്രിക്കയിൽ രണ്ട് തലകളുള്ള പാമ്പ്

ദക്ഷിണാഫ്രിക്ക(southafrica)യിൽ രണ്ട് തലകളുള്ള പാമ്പിനെ കണ്ടെത്തി. സതേൺ ബ്രൗൺ എഗ് ഈറ്റർ എന്ന ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പാമ്പ് രക്ഷാപ്രവർത്തകൻ നിക്ക് ഇവാൻസ് കണ്ടെത്തിയത്. ഒരാളുടെ പൂന്തോട്ടത്തിൽ നിന്നാണ് രണ്ട് തലയുള്ള പാമ്പിനെ കണ്ടെത്തിയതെന്ന് ഇവാൻസ് കുറിച്ചു.

പാമ്പിന്റെ ഫോട്ടോകളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഡർബന് സമീപത്തെ എൻഡ്‌വെഡ്‌വെയിൽ താമസിക്കുന്ന ഒരാളുടെ പൂന്തോട്ടത്തിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് കുപ്പിലാ‌യിക്കി ഇവാൻസിനെ ഏൽപ്പിച്ചു. ‘രണ്ട് തലയുള്ള പാമ്പിനെ കാണുന്നത് വളരെ വിചിത്രമായ ഒരു കാഴ്ചയായിരുന്നു.

ഇത് നീളമുള്ള ഒരു പ്രായപൂർത്തിയാകാത്ത പാമ്പാണ്. അത് എങ്ങനെ ചലിക്കുന്നു എന്നത് രസകരമായിരുന്നു. ചിലപ്പോൾ, തലകൾ പരസ്പരം എതിർദിശകളിലേക്ക് പോകാൻ ശ്രമിക്കും. ചിലപ്പോൾ അത് ഒരു തലയിൽ മറ്റൊന്നായി വിശ്രമിക്കും’- ഇവാൻസ് കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here