KSRTC ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി

കെ എസ് ആർ ടി സി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് പിന്നാലെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ച് യൂണിയനുകൾ. അതേസമയം കഴിയുന്നത്ര വേഗം ശമ്പളം നൽകാൻ മാനേജ്മെന്റിനോട്‌ ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.പണിമുടക്കിലേക്ക് നീങ്ങുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് യൂണിയനുകളും വ്യക്തമാക്കി.

തൊഴിലാളി യൂണിയനുകൾ സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയും മാനേജ്മെൻറ് പ്രതിനിധികളും അംഗീകൃത സംഘടനകളുമായി ചർച്ച നടത്തിയത് .മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷം ശമ്പള കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി യൂണിയനുകളെ അറിയിച്ചു.സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ശമ്പള വിതരണത്തിൽ ശാശ്വത പരിഹാരം വേണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.സമരം തുടരാനാണ് തീരുമാനമെന്ന് യൂണിയനുകൾ വ്യക്തമാക്കി.അതേസമയം ബാക്കി ജീവനക്കാരുടെ ശമ്പള വിതരണം ഇന്നുമുതൽ ആരംഭിക്കും. ശമ്പള കാര്യത്തിൽ കോടതി ഇടപെടലും സർക്കാർ ഇടപെടലും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യൂണിയനുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News