Beer : ശൗചാലയത്തിലെ വെള്ളം ശുദ്ധീകരിച്ച് ബിയര്‍! ഞെട്ടേണ്ട സംഗതി ഉള്ളതാണ്

ശൗചാലയത്തിലെ വെള്ളം ശുദ്ധീകരിച്ച് ബിയര്‍ തയാറാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? എന്നാല്‍ അത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ ഒരു കമ്പനി. ശൗചാലയത്തില്‍ നിന്നടക്കമുള്ള മലിനജലം ശുദ്ധീകരിച്ച് സിങ്കപ്പൂരിലെ വിപണിയിലെത്തിയ പുതിയ ബിയര്‍ ബ്രാന്‍ഡാണ് ‘ന്യൂബ്രൂ’.

സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും ബ്രിവെര്‍ക്സ് എന്ന മദ്യനിര്‍മാണ കമ്പനിയും ചേര്‍ന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്. ജല ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സിങ്കപ്പൂര്‍ക്കാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയര്‍ എന്ന് ദേശീയ ജല അതോറിറ്റി പറയുന്നു.

‘ഇത് ശൗചാലയ വെള്ളം കൊണ്ട് നിര്‍മിച്ചതാണെന്ന് ഞാന്‍ ഗൗരവമായി കണക്കാക്കുന്നില്ല’ ബിയര്‍ വാങ്ങി രുചിച്ച ശേഷം 58-കാരനായ ച്യൂ വെയ് ലിയാന്‍ പറഞ്ഞു.’തണുപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കത് ഒരു പ്രശ്നമല്ല. എല്ലാ ബിയറും പോലെയാണ് എനിക്കിതും’ ച്യൂ വെയ് ലിയാന്‍ പറഞ്ഞു.

ശൗചലായ വെള്ളമടക്കമുള്ള മലിനജലത്തില്‍ നിന്നും വേര്‍തിരിച്ച് കുടിവെള്ളം നിര്‍മിക്കുന്ന ന്യുവാട്ടര്‍ ബ്രാന്‍ഡിന്റെ വെള്ളം ഉപയോഗിച്ചാണ് ന്യൂബ്രൂ ബിയര്‍ നിര്‍മിക്കുന്നത്. 2018-ല്‍ നടന്ന ജല കോണ്‍ഫറന്‍സിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലിലോടെ സിങ്കപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബ്രിവെര്‍ക്സിന്റെ ഔട്ട്ലെറ്റുകളിലും ന്യൂബ്രൂ വില്‍പനക്കെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News