നടി മീനയുടെ ഭര്‍ത്താവും ബെംഗളൂരുവില്‍ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) സംസ്‌കാരം ചെന്നൈ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി. മലയാള ചലച്ചിത്രതാര സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നടന്‍ കൈലാഷ് പുഷ്പചക്രം സമര്‍പ്പിച്ചു.
നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രംഭ, ഖുശ്ബു, സുന്ദര്‍ സി., പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്‌നേഹ, റഹ്മാന്‍, നാസര്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങി നിരവധിപ്പേര്‍ മീനയെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.
ഏറെ നാളായി ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറില്‍ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ നില ഗുരുതരമാവുകയായിരുന്നു.
ശ്വാസകോശം മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാതിരുന്നതിനാല്‍ ശസ്ത്രക്രിയ നീളുകയായിരുന്നു. 2009ലായിരുന്നു മീന-വിദ്യാസാഗര്‍ വിവാഹം. ബാലതാരമായ നൈനിക (11) മകളാണ്. ബംഗളൂരുവില്‍ വ്യവസായിയാണ് വിദ്യാസാഗര്‍. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.