Kanthaloor; കാന്തല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു; വോട്ടെടുപ്പില്ലാതെ എൽഡിഎഫ് ഭരണത്തിൽ

മറയൂർ കാന്തല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്ലാതെ എൽഡിഎഫ് ഭരണം നിലനിർത്തി. കോൺഗ്രസ് അംഗങ്ങൾ നാല് പേർ മാത്രമാണ് അവിശ്വാസപ്രമേയ വോട്ടെടുപ്പിനെത്തിയത്. 13 അംഗ ഭരണ സമിതിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് അഞ്ച്, ബിജെപി സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി അംഗത്തെ ഉൾപ്പെടെ ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു.

കോൺഗ്രസിൽ നിന്നും ഒരംഗം ഉൾപ്പെടെ ഒപ്പം നിർത്താൻ ശ്രമിച്ചവർ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ചർച്ചയിൽ പങ്കെടുത്തില്ല. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ഏഴുപേർ വേണമെന്നിരിക്കെ പങ്കെടുത്തത് നാല് പേർ മാത്രമായതിനാൽ വോട്ടെടുപ്പ് നടത്താതെ പിരിച്ചുവിടുകയായിരുന്നു. ഭരണം നിലനിർത്തിയ എൽഡിഎഫ് പ്രവർത്തകർ കാന്തല്ലൂരിൽ ആഹ്ലാദ പ്രകടനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel