Anthrax; തൃശൂർ അതിരപ്പിള്ളിയിൽ ഏഴ് പന്നികൾക്ക് ആന്ത്രാക്‌സ്: ആശങ്ക വേണ്ടെന്ന് കളക്ടർ

തൃശൂരിൽ ഏഴ് പന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ് .ജില്ലയിൽ കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു. പന്നികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 13 പേരെ നിരീക്ഷണത്തിലാക്കിയെന്ന് ജില്ലാ കലക്ടർ ഹരിത വി.കുമാർ പറഞ്ഞു. അതിരപ്പിള്ളി പഞ്ചായത്തിലെ വളർത്തു മൃഗങ്ങളിൽ വാക്‌സിനേഷൻ നടത്തുമെന്നും പന്നികളെ മറവ് ചെയ്തവര്‍ക്ക് ചികിത്സ നൽകുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതിരപ്പിള്ളി പിള്ളപ്പാറ മേഖലയില്‍ കാട്ട് പന്നികള്‍ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന്, മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രാവിലെ മുതൽ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകി തുടങ്ങി. പന്നിയെ കുഴിച്ചിട്ട ആളുകൾക്ക് ലക്ഷണങ്ങളില്ലെന്നും ഇവർക്കുള്ള ചികിത്സ തുടങ്ങിയെന്നും ജില്ലാ കളക്ടർ ഹരിത വി കുമാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News