Kaduva: ദുബായിയിലെ ആകാശത്ത് കടുവ തെളിഞ്ഞു; വൈറലായി വീഡിയോ

പൃഥ്വിരാജ്, വിവേക് ഒബ്റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ ആകാശത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയാണ് ദുബായുടെ ആകാശത്ത് ഒരുങ്ങിയത്. ലൈറ്റ് കൊണ്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കടുവ എന്നിങ്ങനെയാണ് എഴുതിയത്.

പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രവും ആകാശത്ത് തെളിഞ്ഞിരുന്നു.റിലീസിനൊരുങ്ങുകയാണ്. ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ് ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ്, വിവേക് ഒബ്റോയി, ലിസ്റ്റിന്‍ സ്റ്റീഫന്‍, സംയുക്ത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈറ്റ് ഷോയ്ക്കെത്തിയിരുന്നു.

ലൈറ്റ് ഷോയ്ക്കിടക്കും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും പരസ്പരം തഗ്ഗടിക്കുന്നുണ്ടായിരുന്നു. മാജിക് ഫ്രെയിംസിന്റെ പേര് ആകാശത്ത് തെളിഞ്ഞപ്പോള്‍ ലിസ്റ്റിനെ എന്തര് അടിപൊളി പേരാടാ എന്ന് പൃഥ്വിരാജ് പറയുന്നത് കേട്ട് പൊട്ടിച്ചിരി ഉയര്‍ന്നു. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയുടെ വീഡിയോ പൃഥ്വരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News