മുഖം മിനുക്കാന്‍ മഞ്ഞള്‍ ഇങ്ങനെ ഉപയോഗിക്കൂ…

മുഖത്തിന് കാന്തി നല്‍കാന്‍ മഞ്ഞളിനോളം കേമന്‍ മറ്റാരുമില്ല. ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍.  എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കൈകാലുകളിലെയും മുഖത്തെയും അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാനും മഞ്ഞള്‍ ഉപയോഗിക്കാം.

ഗോതമ്പുപൊടിയും മഞ്ഞള്‍പ്പൊടിയും   സമം അളവിലെടുത്ത് നല്ലെണ്ണയില്‍ യോജിപ്പിക്കുക. മുഖത്ത് അര മണിക്കൂര്‍ നേരമെങ്കിലും പുരട്ടിയിടണം. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയി ചര്‍മം ഭംഗിയാവും.

കൂടാതെ ശുദ്ധമായ കുങ്കുമപ്പൂ 24 എണ്ണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ നിറം വര്‍ദ്ധിക്കും. മുഖത്തെ പാടുകള്‍ പോവാനും ചര്‍മം മൃദുവാകാനും വിശേഷപ്പെട്ടതാണ് കുങ്കുമാദിതൈലം. ഇത് വിലകൂടിയ ഒരു തൈലമാണ്. രണ്ടോ മൂന്നോ തുള്ളി കൈവെള്ളയിലെടുത്ത് മുഖത്ത് പുരട്ടിയിടുക. മുക്കാല്‍ മണിക്കൂറിനു ശേഷം നേരിയ ചൂടുവെള്ളത്തില്‍ കഴുകുക.

പ്രകൃതിദത്തമായ ഫലങ്ങള്‍ പലതിനും ഔഷധഗുണമുണ്ട്. പഴസത്ത് നേരിട്ട് ഫെയ്‌സ് പാക്കായി ഉപയോഗിക്കാം. യാതൊരു പാര്‍ശ്വഫലവും ഉണ്ടാവില്ല . തക്കാളിനീരും ചെറുനാരങ്ങാനീരും ഓരോ സ്?പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് 30 മിനുട്ട് മുഖത്ത് പുരട്ടുക. കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. തേനും നാരങ്ങാനീരും ഇതുപോലെ സമം ചേര്‍ത്ത് പുരട്ടാം. തിളപ്പിക്കാത്ത പാല്‍ 50 മില്ലി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്?പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം.

പാല്‍ പിരിയാതിരിക്കാന്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ യോജിച്ച കൂട്ടാണ് ഇത്. വെള്ളരിക്ക അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്ത മിശ്രിതവും ഇതുപോലെ ഫെയ്‌സ് പാക്ക് ഇടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here