ADVERTISEMENT
എസ് എ ടി ആശുപത്രിയിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഫിൽറ്റർ സെറ്റിന് ക്ഷാമമെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു അറിയിച്ചു.
കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ വഴി ആവശ്യത്തിന് ഫിൽറ്റർ സെറ്റുകൾ വാങ്ങി സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. മാത്രമല്ല, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഫിൽറ്റർ സെറ്റിന് ക്ഷാമമുണ്ടെന്ന പരാതിയൊന്നും ലഭിച്ചിട്ടുമില്ല. ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളെ ആശങ്കയിലാഴ്ത്താൻ മാത്രമേ ഉപകരിക്കൂവെന്നും ഡോ ബിന്ദു വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.