മണിപ്പൂർ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചിലലിൽ 7 പേർ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി 50 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചനകൾ. ജിരി ബാം റെയിൽവേ ലൈന് സമീപം, സൈനിക ക്യാമ്പിലേക്ക് മണ്ണിടിയുകയായിരുന്നു. റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയവരും സൈനികരും ആണ് അപകടത്തിൽപെട്ടത്.
രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകി. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കുന്നുണ്ട്. ഹെലികോപ്ടര്‍ ഉള്‍പ്പെടെ വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.അതേസമയം മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.അതേസമയം, ഉത്തരേന്ത്യയിലും മഴ ശക്തമായി. കനത്ത മഴയെ തുടർന്ന് ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.