പട്ടിക വർഗക്കാർക്ക് ഇനി സിവിൽ സർവീസ് പരീക്ഷയ്ക്കായി എവിടെയും പഠിക്കാം; മന്ത്രി കെ രാധാകൃഷ്ണൻ

ഇന്ത്യയിൽ എവിടെയും പഠിക്കാൻ പട്ടിക വർഗക്കാർക്ക് അവസരം ഒരുക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സംസ്ഥാനത്ത് തുടക്കമാകുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ .

50% മാർക്കോടെ ഡിഗ്രി പാസായ 30 വയസിൽ താഴെയുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് സിവിൽസർവീസ് പരിശീലനത്തിൽ പങ്കെടുക്കാം. താമസ – ഭക്ഷണ സൗകര്യമുള്ള ഒരു മാസ പരിശീലനത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ഇന്ത്യയിൽ എവിടെയും മികച്ച കേന്ദ്രത്തിൽ സിവിൽ സർവീസ് പഠിച്ച് പരീക്ഷ എഴുതാൻ സർക്കാർ അവസരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തു തന്നെ ആദ്യമായാണ് പട്ടിക വിഭാഗത്തിൽ നിന്നുള്ളവർക്ക് ഇത്തരത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത്. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി കുട്ടികൾക്ക് പുതിയ കോഴ്സുകൾ പഠിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലനം നൽകുക എന്നതാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here