പിന്നല്ല, ഇതൊക്കെയെന്ത്…. ഒത്തുപിടിച്ചാല്‍ മലയുംപോരുമെന്ന് തെളിയിച്ച് കുഞ്ഞനുറുമ്പുകള്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയുണ്ട്. കുറേ കുഞ്ഞനുറുമ്പുകള്‍ ചേര്‍ന്ന് ഒരു മാല എടുത്തുകൊണ്ട് പോകുന്നതാണ് വീഡിയോ. ഒത്തുപിടിച്ചാല്‍ മലയുംപോരും എന്ന ചൊല്ലിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഈ കുഞ്ഞനുറമ്പുകള്‍.

ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘കുഞ്ഞു സ്വര്‍ണക്കടത്തുകാര്‍. ഇത് ഏത് ഐപിസി സെക്ഷന്റെ പരിധിയില്‍ പെടും’ എന്ന തലക്കെട്ടോടെയാണ് സുശാന്ദ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തി. അസാധ്യമായത് ഒന്നുമില്ല എന്നതിന് ഉദാഹരണമാണ് ഈ കുഞ്ഞന്‍ ഉറുമ്പുകള്‍ എന്നാണ് ആളുകള്‍ ഈ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News