Elephant; ഞങ്ങളൊന്ന് പൊയ്ക്കോട്ടേ പ്ലീസ്… കൗതുകക്കാഴ്ചയായി കാട്ടാനക്കൂട്ടം

കോതമംഗലം – കുട്ടമ്പുഴ – പിണവൂർകുടി റോഡിൽ സ്കൂൾ ബസിനു മുന്നിലൂടെ കാട്ടാനക്കൂട്ടം റോഡ് മുറിച്ചു കടന്നത് കൗതുക കാഴ്ചയായി. കുട്ടമ്പുഴയിലെ ഒരു പബ്ലിക് സ്കൂളിൻ്റെ ബസിൽ യാത്ര ചെയ്ത കുട്ടികൾക്കാണ് കാട്ടാനക്കൂട്ടം അപൂർവ കാഴ്ചയുടെ വിരുന്നൊരുക്കിയത്. പിണവൂർ കുടിയിൽ നിന്ന് കുട്ടമ്പുഴയിലേക്ക് കുട്ടികളുമായി വരികയായിരുന്നു സ്കൂൾ ബസ്.

ഇരുപതോളം വരുന്ന ചെറുതും വലുതുമായ കാട്ടാനക്കൂട്ടം മുത്തനാം മുടി ഭാഗത്തു വച്ചാണ് റോഡിനു കുറുകെ കടന്നത്. ബസ് ഡ്രൈവർ കാട്ടാനക്കൂട്ടം കടന്നു പോകുന്നതുവരെ വാഹനം നിർത്തിയിടുകയായിരുന്നു.

റോഡ് മുറിച്ചുകടന്ന ആനകൾ നിരനിരയായി തൊട്ടു മുന്നിലൂടെ പോകുന്നത് കണ്ട കുട്ടികൾക്ക് ഇത് അമ്പരപ്പും കൗതുകവും നിറഞ്ഞ കാഴ്ചയായിരുന്നു. ബസ് ജീവനക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News