അച്ഛാ… അച്ഛൻ ഇന്നും കൂടെ തന്നെയുണ്ട്; മരിച്ചുപോയ അച്ഛന്റെ വസ്ത്രം ബ്ലാങ്കറ്റാക്കി ഒരു മകൾ

ഇതിലും ഹൃദ്യമായി മരിച്ചുപോയ അച്ഛനെ ഓർക്കാൻ ഒരു മകൾക്ക് കഴിയുമോ? ഒരു സമയത്ത് തനിക്ക് താങ്ങും തണലുമായ തന്റെ അച്ഛന്റെ സാന്നിധ്യം എപ്പോഴും അനുഭവപ്പെടാന്‍ വേണ്ടി ഒരു മകള്‍ ചെയ്ത കാര്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അച്ഛന്‍റെ ഷര്‍ട്ടുകള്‍ എല്ലാം മുറിച്ച് തുന്നിച്ചേര്‍ത്ത് വലിയ ബ്ലാങ്കറ്റ് തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍. നിഖിത ഖിനി എന്ന യുവതിയാണ് വ്യത്യസ്തമായ ഈ ആശയം പങ്കുവച്ചിരിക്കുന്നത്.

അച്ഛന്‍ മരിച്ച ശേഷം അദ്ദേഹത്തിന്‍റെ ഷര്‍ട്ടുകള്‍ ഇവര്‍ ബ്ലാങ്കറ്റ് തയ്യാറാക്കുന്നതിനായി ഒരു സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അച്ഛന്‍റെ ഇഷ്ടനിറങ്ങള്‍ കോര്‍ത്തിണക്കി രണ്ട് വര്‍ഷം കൊണ്ടാണ് ഇവര്‍ മനോഹരമായ ബ്ലാങ്കറ്റുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ നിഖിത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചത്. ഒരുപാട് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടും മാതൃകയാക്കാവുന്നൊരു ആശയമെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ ഈ മകളുടെ അച്ഛനോടുള്ള അടുപ്പവും സ്നേഹവും ഏവരുടെയും കണ്ണുകളെ നനയിക്കുകയും ചെയ്യുന്നു.

നിഖിത പങ്കുവച്ച വീഡിയോയില്‍ അച്ഛന്‍റെ ഷര്‍ട്ടുകള്‍ പാക്ക് ചെയ്ത് അയക്കുന്നത് മുതല്‍ അത് ബ്ലാങ്കറ്റുകളായി തിരികെയെത്തിയത് വരെയുള്ള ഘട്ടങ്ങള്‍ കാണിക്കുന്നുണ്ട്. കൂട്ടത്തില്‍ അച്ഛന്‍റെ ഒരു വീഡിയോ ക്ലിപ്പിന്‍റെ ശകലവും ചേര്‍ത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News