UAE; യുഎഇയിൽ എൽജിബിടിക്യു കീവേഡുകൾ നീക്കം ചെയ്ത് ആമസോൺ

എൽജിബിടിക്യു-വുമായി ബന്ധപ്പെട്ട 150 ലധികം കീവേഡുകളുടെ തിരച്ചിൽ ഫലങ്ങൾ നീക്കം ചെയ്ത് ആമസോൺ. സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ (യുഎഇ) നിന്ന് എൽജിബിടിക്യു-മായി ബന്ധപ്പെട്ട തിരയൽ ഫലങ്ങൾ നീക്കം ചെയ്യാൻ ആമസോൺ നിർബന്ധിതരായത്.

യുഎഇ ഭരണകൂടം ഫലകങ്ങൾ നീക്കം ചെയ്യാൻ വെള്ളിയാഴ്ച വരെ സമയം നൽകിയിരുന്നു. അല്ലാത്തപക്ഷം പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇ കൊമേഴ്സ് ഭീമൻ പിന്നോട്ടുപോയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ കീവേഡുകളുടെ തിരച്ചിൽ ഫലങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ആമസോണിനോട് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ആമസോണിന്റെ യുഎഇ സൈറ്റിൽ എൽജിബിടിക്യുവുമായി ബന്ധപ്പെട്ട കീവേഡുകൾക്ക് നിലവിൽ ഫലമോ പരാമർശങ്ങളോ നൽകിയിട്ടില്ലെന്നാണ് മറുപടി ലഭിക്കുന്നത്. എൽജിബിടിക്യു, പ്രെെഡ്, ക്വീർ എന്നീ കീവേർഡുകളും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ മായ കൊബാബെയുടെ ജെൻഡർ ക്വീർ: എ മെമ്മോയർ, ജേക്കബ് തോബിയയുടെ സിസ്സി: എ കമിം​ഗ് ഓഫ് ജെൻഡർ സ്റ്റോറി എന്നീ പുസ്തകങ്ങളും ആമസോണിൽ ലഭ്യമല്ല. ഉദാഹരണത്തിന് സെയിം സെക്സ് എന്ന കീവേർഡ് മിസ്റ്റർ ആന്റ് മിസ്റ്റർ എന്ന പേപ്പർ പ്ലേറ്റുകളുടെയും നാപ്കിനുകളിലേക്കുമാണ് നീങ്ങുന്നത്.

എന്നാൽ, ആന്ദ്രെ അസിമാന്റെ “കാൾ മീ ബൈ യുവർ നെയിം”, ആലിസ് വാക്കറുടെ “ദ കളർ പർപ്പിൾ” എന്നീ എൽജിബിടിക്യു പ്രമേയമായുള്ള പുസ്തകളുടെ ശീർഷകങ്ങൾ യുഎഇയിലെ ഉപയോക്താക്കൾക്ക് തിരയാൻ കഴിയുന്നുണ്ട്. നവോമി വൈ കിസ്സീഡു-ഗ്രീൻ, ക്രിസ് ലാക്സ്റ്റൺ എന്നിവരുടെ “സേം ബട്ട് ഡിഫറൻസ് ടൂ: ദി കളർഫുൾ ലൈഫ്” എന്ന ബാലസാഹിത്യവും തിരച്ചിൽ സാധ്യമാണ്.

“ഒരു കമ്പനി എന്ന നിലയിൽ വൈവിധ്യം, സമത്വം, അം​ഗീകരിക്കൽ എന്നിവയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എൽജിബിടിക്യു വിഭാ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിരൃക്കപ്പെടണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതിനൊപ്പം തന്നെ രാഷ്ട്രങ്ങളുടെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും ഞങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു എന്ന് ആമസോൺ വക്താവ് അറിയിച്ചു.

സ്വവർഗ ലൈംഗികത യുഎഇയിൽ ശിക്ഷാർഹമാണ്. എൽജിബിടിക്യു സാന്നിധ്യമുള്ള സിനിമകൾക്ക് കടുത്ത സെൻസറിങ്ങുമുണ്ട്. രാജ്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള കോമഡി ഷോയുടെ എപ്പിസോഡ് സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ദുബായ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സൗഖ് ഡോട്ട് കോം ഏറ്റെടുത്തതിന് ശേഷം 2017ലാണ് ആമസോൺ യുഎഇയിൽ പ്രവേശിക്കുന്നത്. വിവിധ സിലിക്കൺ വാലി ഭീമന്മാരുടെ കടന്നുവരവ് ആമസോൺ അടക്കമുള്ള കമ്പനികൾക്ക് വിപണിയിൽ പ്രവർത്തിക്കാൻ സർക്കാരുകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതാക്കി മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News