കാപ്പ ചുമത്തി കെ എസ് യു നേതാവിനെ അറസ്റ്റ് ചെയ്തു

കാപ്പ ചുമത്തി കെ എസ് യു നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് 29 കാരനായ ബുഷർ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല കളക്ടറാണ് കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. അറസ്റ്റിന് ശേഷം നടപടികൾ പൂർത്തിയാക്കി ബുഷറിനെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയായ കെ എസ് യു ജില്ലാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത നടപടി നീതീകരിക്കാനാവില്ലെന്ന് കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പ്രസ്താവനയിൽ പറഞ്ഞു.

ഗുണ്ടാ നേതാവായ കുന്ദമംഗലം സ്വദേശി ഷിജു എന്ന ടിങ്കുവിനേയും കാപ്പ ചുമത്തി  കോഴിക്കോട് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഡപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News