ADVERTISEMENT
തിരുവനന്തപുരം എകെജി സെന്റിന് നേരെബോംബേറ്. വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം. സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. വലിയ സ്‌ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പി ബി അംഗം എ വിജയരാഘവന്‍ , പി കെ ശ്രീമതി തുടങ്ങിയവര്‍ സ്ഥലത്തെത്തി.
കാപ്പ ചുമത്തി കെ എസ് യു നേതാവിനെ അറസ്റ്റ് ചെയ്തു
കാപ്പ ചുമത്തി കെ എസ് യു നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ബുഷർ ജംഹർ .
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.