EP Jayarajan; എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും ആസൂത്രിതം, പിന്നിൽ കോൺഗ്രസ് ; ഇ പി ജയരാജൻ

എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന കൺവീനർ ഇ പി ജയരാജൻ. എകെജി സെന്‍ററിലെ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് സംശയിക്കുന്നു. എകെജി സെന്‍ററിന് നേരെ തന്നെ ആക്രമണം നടത്തുക എന്ന് ലക്ഷ്യം വെച്ചുകൊണ്ട് തന്നെ ആണ് ആക്രമണം നടന്നത് അതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ അന്വേഷിച്ച് പരിശോധിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നടന്നത് ഒരു ഭീകരപ്രവർത്തനം തന്നെയാണ് അത് കോൺഗ്രസ് തന്നെയാണ് ചെയ്തത്.. കോൺഗ്രസ് അറിയാതെ ഇത്തരം സംഭവങ്ങൾ ഒന്നും നടക്കില്ലെന്നും ഇത് സെമി കേഡറിന്റെ പുതിയപതിപ്പായി കണക്കാക്കാമെന്നും അല്ലെങ്കിൽ ഈ പ്രവർത്തികൾ ഇത്തരത്തിൽ പോകില്ലെന്നും കുറച്ചു കാലങ്ങളായി അവർ പ്രകോപനം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തില്‍ അണികള്‍ വീഴരുത്.

സമാധാനപരമായി പ്രതിഷേധിക്കണമെന്നും കോടിയേരി അഭ്യർഥിച്ചു. ബോംബാക്രമണമെന്ന് നടന്നതെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. ബോധപൂര്‍വമുള്ള പ്രകോപനമെന്ന് എ.വിജയരാഘവന്‍ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മുതിര്‍ന്ന സി.പി.എം, സി.പി.ഐ നേതാക്കള്‍ എ.കെ.ജി സെന്ററിലെത്തി. തിരുവനന്തപുരം നഗരത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നു.

രാത്രി പതിനൊന്നരയോടെയായിരുന്നു തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായത്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒ‍ഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് മതിലില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് ശേഷം കുന്നുകു‍ഴി ഭാഗത്തേക്ക് അക്രമി സ്കൂട്ടറോടിച്ചുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എകെജി സെന്‍ററിന്‍റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നാലെ എകെജി സെന്‍ററിലെ ജീവനക്കാരും. സംഭവമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും എകെജി സെന്‍ററിലെത്തി.

സംഭവമന്വേഷിക്കാനായി സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അങ്കിത് കുമാര്‍ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പത്രത്തില്‍ പൊതിഞ്ഞ നൂലില്‍ കെട്ടിയ സ്ഫോടകവസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസ് സംഘം കണ്ടെത്തി. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News