Riyas; എകെജി സെന്ററിലെ ബോംബാക്രമണം; ബോംബെറിഞ്ഞവരെയും നാ‍ളെ കോൺഗ്രസ് മാലയിട്ട് സ്വീകരിക്കും, മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തെ കലാപഭൂമിയാക്കാനും ക്രമസമാധാനനില തകർക്കാനും വളരെ ബോധംപൂർവ്വമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തുടർ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് എകെജി സെന്ററിലുണ്ടായ അക്രമമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കോൺഗ്രെസിന്റെയും ബിജെപിയുടെയും അതുപോലെതന്നെ ഇടത് വിരുദ്ധരും തുടര്ഭരണം അംഗീകരിക്കുന്നില്ല.കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം പിന്നീട് ഉറക്കം നഷ്ട്ടപെട്ടവർക്ക് അംഗീകരിക്കാൻ സാധിക്കാതെ നടത്തിയ അക്രമംപോലെത്തന്നെ ഇപ്പോൾ തുടര്ഭരണത്തെ അംഗീകരിക്കാൻ വേണ്ടി തയ്യാറാകാതെ കേരളത്തിന്റെ ക്രമസമാധാനനില തകർക്കാൻ വേണ്ടി ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ ബോധപൂർവ്വം കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം കോൺഗ്രെസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്. എകെജി സെന്റർ കേരളത്തിലെ ഇടതുപക്ഷമനസുള്ളവരുടെ വികാരമാണ് അവിടേക്ക് തന്നെ ബോംബേറിയുക എന്ന് പറഞ്ഞാൽ സ്വാഭാവികമായും ആ വികാരത്തിന്റെ ഭാഗമായുണ്ടായേക്കുന്ന പ്രതിഷേധങ്ങൾ കേരളത്തിൽ വളരെ ബോധപൂർവ്വം സൃഷ്ട്ടിക്കാൻ വേണ്ടി ശ്രമിക്കുന്ന ക്രമസമാധാനനില തകർന്നുവെന്നുള്ള പ്രചാരണത്തിന് കൂടി വേണ്ടിയാണ് ഈ ശ്രമം ഇപ്പോൾ നടത്തിയിരിക്കുന്നത്.

അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഈ ബോംബെറിഞ്ഞയാളെ നാളെ പൂമാലയിട്ട് സ്വീകരിക്കാനും കെപിസിസി സെക്രട്ടറിമാരിൽ ഒരു സെക്രറട്ടറി ആയി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു. തികച്ചും ബോധപൂർവ്വമായി തന്നെ നടത്തിയ സംഭവമാണിത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here