ADVERTISEMENT
എകെജി സെൻ്റർ ആക്രമണത്തിൽ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കുറച്ചുകാലമായി ബിജെപിയും കോൺഗ്രസും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ, സർക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ തുടർച്ചയായിട്ട് തന്നെയാണ് ഇത് സംഭവിച്ചതെന്നുവേണം കണക്കാക്കാൻ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“ഇത് ബോധപൂർവമായ ഒരു അട്ടിമറി ശ്രമമാണ്. കേരളത്തിലെ സമാധാന അന്തരീക്ഷം തകർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തി രാഷ്ട്രീയാധികാരം പിടിക്കുന്നതിനുള്ള, കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണിത്. ജനാധിപത്യ വിശ്വാസികൾ, ഈ നാടിനെ സ്നേഹിക്കുന്നവർ ഇതിനെ അപലപിക്കേണ്ടതാണ്. ജനാധിപത്യപരമായ രീതിയിലുള്ള പ്രതിഷേധ ശബ്ദങ്ങൾ ഈ നാട്ടിൽ എല്ലാ ഭാഗത്തും ഉയർന്നുവരേണ്ടതാണ്. കേരളത്തിൽ കുറച്ചുകാലമായി ബിജെപിയും കോൺഗ്രസും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ, സർക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ തുടർച്ചയായിട്ട് തന്നെയാണ് ഇത് സംഭവിച്ചതെന്നുവേണം കണക്കാക്കാൻ.”- എകെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് മതിലില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് അക്രമി സ്കൂട്ടറോടിച്ചുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എകെജി സെന്‍ററിന്‍റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നാലെ എകെജി സെന്‍ററിലെ ജീവനക്കാരും എത്തി. പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് കേരള പൊലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.