
എകെജി സെന്ററിലെ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആക്രമണം കോൺഗ്രസിന്‍റെ രീതിയല്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല. പൊലീസ് കേസ് അന്വേഷിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.
എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആണെന്ന് പറയുന്നത്. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. രാഹുൽ വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു.
അതേസമയം തുടർ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് ആക്രമണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തിൽ ബോധപൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമമാണിത്. ബോംബേറിഞ്ഞവരേയും കോൺഗ്രസ്സ് മാലയിട്ട് സ്വീകരിക്കും. ഇടതുപക്ഷ മനസ്സുള്ളവരുടെ വികാര കേന്ദ്രമാണ് എ.കെ.ജി സെന്‍റര്‍. അക്രമം നടത്തിയവർക്ക് പിന്നിൽ ആളുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here